ഒരു വാക്കിൽ പിടിച്ച് ഒരു നോക്കിൽ പിഴച്ച് ഒരു പ്രവർത്തിയിൽ വിധിച്ച് ഒരാശയത്തിൽ പിരിഞ്ഞ് ആരെയും അക്രമിക്കാതിരിക്കാം.

എല്ലാവർക്കും സമ്മതരായി ഒരിക്കലും ജീവിക്കാനാകില്ല. അവരവർക്ക് സമ്മതമാകുന്നത് ജീവിക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യംതന്നെ. അത്രമാത്രം മറ്റുള്ളവരുടെ സമ്മതത്തിലും സമ്മർദ്ദത്തിലും ജീവിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യൻ.

നാം വിശ്വസിക്കുന്നത് മറ്റൊരാൾ വിശ്വസിക്കാതിരിക്കുന്നതിൽ നാം അസ്വസ്ഥരാകുന്നെങ്കിൽ ആ വിശ്വാസത്തോളം വലിയ ഹിംസയില്ല.

നമുക്ക് എന്തിനോടെങ്കിലും ആകർഷണം തോന്നുന്നത് അതത്രമാത്രം നമ്മിൽനിന്നും അന്യമല്ലാതിരിക്കുന്നതിനാലാണ്. അന്യമാണെന്ന് തോന്നുന്നതുകൊണ്ടാണ് സ്വന്തമാക്കാനുള്ള വെമ്പലുണരുന്നത്.

ലക്ഷ്യത്തെ അവഗണിച്ച് വഴിയെ പ്രണയിച്ച സ്വപ്നങ്ങളിലാണ് ജീവിതം.

© 2026, Shoukath.in
All Rights Reserved. Crafted by YNOT